മാർക്ക്​ ദാനം: സെക്ര​േട്ടറിയറ്റിന്​ മുന്നിൽ എം.എസ്​.എഫ്​ സമരം - ജലീലിനെതിരെ പോരാട്ടം തുടരുമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരെ നിയമസഭക്കകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിൻെറ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി. ജലീല്‍ രാജിെവക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രേഖകള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നിനും മന്ത്രി മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മന്ത്രിയായി കെ.ടി. ജലീല്‍ മാറിയെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർത്തെന്ന ഖ്യാതിയായിരിക്കും ചരിത്രത്തില്‍ കെ.ടി. ജലീലിന് ലഭിക്കുകയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ആരും വിശ്വാസിക്കാത്ത ആരോപണങ്ങള്‍ ചെന്നിത്തലക്കുമേല്‍ കെട്ടിച്ചമയ്ക്കാനാണ് ജലീല്‍ ശ്രമിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സൂചിപ്പിച്ചു. മാര്‍ക്ക് ദാനത്തില്‍ സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് അത് പിന്‍വലിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.എം. ഷാജി എം.എൽ.എ, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി െബഹനാൻ, ബീമാപള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.