തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട്ടിൽ മലഞ്ചരക്ക് വ്യാപാരി മത്തായി ഡാനിയൽ വാറ്റ് നിയമത്തിൻെറ പേരിൽ പീഡി പ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അനുശോചിച്ചു. സർക്കാറിൻെറ നടപടിയിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. വാറ്റിൻെറ പേരിൽ കണക്കുകൾ പെരുപ്പിച്ച് അയച്ച നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ കേരളം ആത്മഹത്യയുടെ നാടായി മാറുമെന്ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.