ചുരുങ്ങിയ കാലം, പരമാവധി വികസനം; നയം വ്യക്​തമാക്കി നവാഗതർ

തിരുവനന്തപുരം: നിയമസഭയിലെ നവാഗതരെന്ന നിലയില്‍ അവശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ മണ്ഡലത്തിലെ വികസനപ ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുമെന്ന് പുതിയ ആറ് എം.എല്‍.എമാര്‍. രാഷ്ട്രീയകാഴ്ചപ്പാടുകളും മണ്ഡലങ്ങളുടെ സ്വഭാവവും വ്യത്യസ്തമാണെങ്കിലും പ്രഥമ പരിഗണന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായിരിക്കുമെന്നതിൽ എല്ലാവർക്കും ഏകസ്വരം. തിരുവനന്തപുരം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മാണി സി. കാപ്പൻ, വി.കെ. പ്രശാന്ത്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ. വിനോദ്, കെ.യു. ജനീഷ് കുമാര്‍, എം.സി. ഖമറുദ്ദീന്‍ എന്നിവര്‍ നയം വ്യക്തമാക്കിയത്. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപവത്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് ടി.ജെ. വിനോദ് പറഞ്ഞു. കൊച്ചിക്കായി പ്രത്യേക പാക്കേജ്, നഗരത്തില്‍ 24 മണിക്കൂറും കുടിവെള്ളലഭ്യത ഉറപ്പുവരുത്തൽ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പുനരധിവാസം തുടങ്ങിയവ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടപെടുമെന്ന് കെ.യു. ജനീഷ്‌കുമാര്‍ പറഞ്ഞു. പാലായുടെ അടിസ്ഥാനസൗകര്യവികസനത്തിന് മുന്‍തൂക്കം നല്‍കുന്നതിനൊപ്പം കലാകായികരംഗത്തെ പരിപോഷിപ്പിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അരൂരിൻെറ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനൊപ്പം സ്ത്രീതൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാകും ഉണ്ടാവുകയെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നം, കുടിവെള്ളപ്രശ്‌നം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നം എന്നിവക്ക് പ്രാമുഖ്യം നല്‍കുമെന്ന് എം.സി. ഖമറുദ്ദീൻ പറഞ്ഞു. 'വേണ്ടാന്ന് വെച്ചിട്ട് മുണ്ടാതെ നിന്നതാ, കുടുംബമൊക്കെ ഗാലറിയിലുേണ്ട' തിരുവനന്തപുരം: 'ഇന്ന് വേണ്ടാന്ന് വെച്ചിട്ട് മുണ്ടാതെ മാറി നിന്നതാ, കുടുംബമൊക്കെ ഗാലറിയിലുേണ്ട, അതോണ്ടാ....' നിയമസഭയിലെ പ്രതിപക്ഷഇടപെടലുകളിലെ പങ്കാളിത്തത്തെക്കുറിച്ച േചാദ്യങ്ങൾക്ക് എം.സി. ഖമറുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാളയാർവിഷയത്തിൽ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയതിെനക്കുറിച്ചായിരുന്നു പ്രതികരണം. ഭാഷാന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിനും കീഴ്വഴക്കം പാലിക്കുന്നതിനുമാണ് കന്നടയിൽ സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയിൽ പാട്ട് പാടിയ ശേഷമാണ് ഖമറുദ്ദീൻ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.