നേമം: 'പ്രധാൻമന്ത്രി ആവാസ് യോജന' പദ്ധതി പ്രകാരം കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഭവനവായ്പ മേള സംഘടിപ്പിച്ചു. ഒരു സ്വക ാര്യ ബാങ്കിൻെറ നേമം ശാഖയുമായി ചേർന്നാണ് മേള സംഘടിപ്പിച്ചത്. കേന്ദ്രസർക്കാർ പദ്ധതിയായ പി.എം.എ.വൈ പ്രകാരം കേരളത്തിൽ 34 പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ, വെങ്ങാനൂർ, വിളവൂർക്കൽ, പള്ളിച്ചൽ തുടങ്ങിയ പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെടും. 'എല്ലാവർക്കും ഭവനം' എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി പ്രകാരം ആവിഷ്കരിച്ചിരിക്കുന്ന പരിപാടിയിൽ സബ്സിഡിയോടുകൂടിയുള്ള ബാങ്ക് വായ്പയാണ് നൽകുന്നത്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി. പത്മകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. കുമാർ, പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ശാഖ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.