'സ്നേഹസ്പര്‍ശം': ധനസഹായം നല്‍കി

തിരുവനന്തപുരം: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര എസ്.എം.എസ്.എസ് ഹിന്ദു മഹിള മന്ദിരത്തി‍ൻെറ 'സ്നേഹസ്പര്‍ശം' വിദ്യാഭ്യാസ ധനസഹായം 100 വിദ്യാർഥിനികള്‍ക്ക് വിതരണം ചെയ്തു. പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങിൻെറ ഉദ്ഘാടനം വനിതാ ശിശു വികസനവകുപ്പ് ജില്ല ഓഫിസര്‍ സബീനബീഗം നിർവഹിച്ചു. 'കെ. ചിന്നമ്മ ത്യാഗനിധിയായ മഹിളാമന്ദിരം അമ്മ' എന്ന ജീവചരിത്ര പുസ്തകത്തിൻെറ രണ്ടാം പതിപ്പിൻെറ പ്രകാശനം പ്രഫ. സുലേഖ കുറുപ്പ് നിര്‍വഹിച്ചു. മഹിളാ മന്ദിരം പ്രസിഡൻറ് കെ.വൈ. രാധാലക്ഷ്മി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രഫ. കെ.ആര്‍. രവീന്ദ്രന്‍ നായരെ ആദരിച്ചു. കെ.വൈ. രാധാലക്ഷ്മി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. ശ്രീകുമാരി, ഹയര്‍സെക്കന്‍ഡറി അധ്യാപിക ദീപശ്രീ എന്നിവര്‍ സംസാരിച്ചു. കാപ്ഷന്‍: Pic 1.JPG Pic 2.JPG ചിത്രം 1: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.എം.എസ്.എസ് ഹിന്ദു മഹിളാ മന്ദിരത്തിൻെറ 'സ്നേഹസ്പര്‍ശം' വിദ്യാഭ്യാസ ധനസഹായം ലഭിച്ച വിദ്യാർഥിനികള്‍ മന്ദിരം പ്രസിഡൻറ് കെ.വൈ. രാധാലക്ഷ്മി, വൈസ് പ്രസിഡൻറ് സീമ ശശികുമാര്‍, സെക്രട്ടറി എം. ശ്രീകുമാരി എന്നിവര്‍ക്കൊപ്പം ചിത്രം 2: ഹിന്ദു മഹിളാ മന്ദിരത്തിൻെറ 'സ്നേഹസ്പര്‍ശം' വിദ്യാഭ്യാസ ധനസഹായ വിതരണ ചടങ്ങ് വനിതാ ശിശുവികസന വകുപ്പ് ജില്ല ഓഫിസര്‍ സബീന ബീഗം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.