തിരുവനന്തപുരം: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതും ജനദ്രോഹപരവുമായ ആർ.സി.ഇ.പി കരാർ ഒപ്പിടരുതെന്നുമാവശ്യ പ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ രാഷ്ട്രീയ കിസാൻ മഹാസംഘിൻെറ നേതൃത്വത്തിൽ ജില്ല കലക്ടർക്ക് നിവേദനം സമർപ്പിച്ചു. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കൺവീനർ പി.ടി. ജോൺ, ഏകതാ പരിഷത്ത് പ്രതിനിധി മിനി മോഹൻ, ഫാർമേഴ്സ് റിലീഫ് ഫോറം പ്രതിനിധി ഫൽഗുനൻ, കെ.സി. ജേക്കബ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.