ATTN തിരുവനന്തപുരം: ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, കേരള ഗ്രാമീൺ ബാങ്കിൽ പ്യൂൺ തസ്തികയിൽ നിയമനം നടത്തുക, നിയമനം തടയുന്ന കനറ ബാങ്കിൻെറ തീരുമാനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ഏഴിന് തിരുവനന്തപുരം കനറ ബാങ്ക് സർക്കിൾ ഓഫിസിലേക്ക് നടത്തുന്ന ബഹുജന മാർച്ചിൻെറ സംഘാടക സമിതിയോഗം ബെഫി സൻെററിൽ എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നവംബർ ഏഴിന് നടക്കുന്ന മാർച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ബിജു രാജ് (എൻ.ജി.ഒ യൂനിയൻ), അനിൽകുമാർ ടി.ടി (കോൺഫെഡറേഷൻ), സാജു എ.എച്ച്. (കെ.എസ്.ഇ.ബി.ഡബ്യു.എ), വി.എസ്. മധു, പി. രാജു (എൽ.ഐ.സി.ഇ.യു) തുടങ്ങിയ സർവിസ് സംഘടന നേതാക്കളും ജോസ് ടി. എബ്രഹാം, എസ്. ശ്രീകുമാർ, കെ.ജി. മുരളി, പി.വി. ജോസ് (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) മദനൻ, പദ്മകുമാർ, പ്രശാന്ത്, ബിജു (കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് / ഓഫിസേഴ്സ് യൂനിയൻ) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ബെഫി ജില്ല പ്രസിഡൻറ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ചെയർമാനായും ബെഫി ജില്ല സെക്രട്ടറി എസ്.എൽ. ദിലീപ് കൺവീനറായുമുള്ള സംഘാടക സമിതിയെയും യോഗം തെരഞ്ഞെടുത്തു. photo file name: IMG_20191028_192226.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.