മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നു -അടൂർ

തിരുവനന്തപുരം: മലയാളികളുടെ ചലച്ചിത്രാസ്വാദന സംസ്കാരം താഴ്ന്നുപോയെന്ന് ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന സിനിമ ചന്ദനക്കുറിയിട്ട് വെളുപ്പിേന തിയറ്ററിൽ പോയി കാണുന്നവരായി മലയാളിപ്രേക്ഷകർ മാറി. ബി.എയും എം.എയുമൊക്കെ നേടിയ അഭ്യസ്തവിദ്യരായ ആളുകളും അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണ്. മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചാണ് ഇത്തരം ആഘോഷങ്ങൾ നടക്കുന്നത്. കോളജ് വിദ്യാഭ്യാസവകുപ്പും ചലച്ചിത്രഅക്കാദമിയും സി-ഡിറ്റും വിെമൻസ് കോളജ് മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏഴുദിവസത്തെ ചലച്ചിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾകുട്ടികൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ്. ഏതെങ്കിലും അധ്യാപകരുടെ താൽപര്യപ്രകാരമാകും ഇത്. ഇത് കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യലാണ്. ഈ പ്രായത്തിൽ കൂട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണ് വേണ്ടതെന്നും അടൂർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ്, മലയാളവിഭാഗം അധ്യക്ഷൻ ഡോ. എസ്. നൗഷാദ്, സെമിനാർ കോഓഡിനേറ്റർ ഡോ. സ്വപ്ന ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.