തിരുവനന്തപുരം: വാളയാർകേസില്‍ പ്രതികൾക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ സര്‍ക്കാറിൻെറ നടപടിയില്‍ പ്രതിഷേധിച് ച് മഹിള മോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സംഘടന സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡൻറ് വി.ടി. രമ ഉദ്ഘാടനം ചെയ്തു. വാളയാര്‍ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ജയന്തി, ഹേമലത, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷ്, മഹിള മോര്‍ച്ച ജില്ലപ്രസിഡൻറ് ബിന്ദു, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സന്ധ്യ, സ്വപ്ന സുദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.