തിരുവനന്തപുരം: സുപ്രീംകോടതി വിധി പറയാനിരിക്കുന്ന അയോധ്യ കേസിനെകുറിച്ച് മൻ കീ ബാതിൽ പരാമർശം നടത്തിയതിലൂടെ പ്രധാനമന്ത്രി ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ. ബി.ജെ.പി നേതാക്കൾ അയോധ്യ കേസിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലാണ് ബി.ജെ.പി ജുഡീഷ്യറിയെ സ്വാധീനിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായും അർബൻ മാവോവാദികളായും മുദ്രകുത്തുന്നു. ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഒരുമിക്കണം. ഇൗ സർക്കാറിനെതിരെ േപാരാടാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നും അദ്ദേഹം മീറ്റ് ദ പ്രസിൽ പറഞ്ഞു. സി.പി.െഎ കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇടതുപക്ഷത്തിൻെറ യോജിപ്പാണ് ഇന്നത്തെ ആവശ്യം. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തോൽവി ബി.ജെ.പിയുടെ ഇറക്കത്തിൻെറ തുടക്കമാണ്. മഹാരാഷ്ട്രയിലാണ് കൂടുതൽ കർഷക ആത്മഹത്യ നടന്നത്. വലിയ തോതിൽ കർഷക ആത്മഹത്യ നടന്ന ലാത്തൂരിൽ കോൺഗ്രസ് ജയിച്ചപ്പോൾ നോട്ടയാണ് രണ്ടാമതെത്തിയത്. ശിവസേന മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്നാൽ, കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ച് അവർ തന്നെ സർക്കാർ രൂപവത്കരിക്കും. ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.ആർ.സി) വിഷയത്തിൽ ജുഡീഷ്യൽ അപ്പീൽ നൽകാൻ അതോറിറ്റി രൂപവത്കരിക്കണം. എൻ.ആർ.സി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ പാടില്ല. ജനങ്ങളെ ധ്രുവീകരിക്കാനാണ് ഇതിെന ഉപയോഗിക്കുന്നത്. രാജ്യത്ത് ആഭ്യന്തര യുദ്ധ സാഹചര്യമാണ് നിലനിൽക്കുന്നത്. ദലിതരും മുസ്ലിംകളും സ്ത്രീകളും ആൾക്കൂട്ട ആക്രമണത്തിന് വിധേയരാകുന്നു. സാമ്പത്തിക അവസ്ഥയെകുറിച്ച് പാർലമൻെറിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.