പ്രഞ്ജാല്‍ പാട്ടീല്‍ മന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടര്‍ പ്രഞ്ജാല്‍ പാട്ടീല്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ചു. വെല ്ലുവിളികളെ അതിജീവിച്ച് ഒരു പെണ്‍കുട്ടി ഈ സ്ഥാനത്തെത്തിയതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഇത് മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച അവസരമാണ് കേരളം നല്‍കുന്നത്. സബ് കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. ആറേഴ് മാസമായി മലയാളം പഠിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രഞ്ജാല്‍ പാട്ടീല്‍ പറഞ്ഞു. പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ സൗഹാർദ അന്തരീക്ഷമാണെന്ന് പ്രഞ്ജാല്‍ കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സന്നിഹിതനായി. photo: Pranjal.jpg, Pranjal 1.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.