ശുചിത്വം വിദ്യാർഥികളിലൂടെ ആരംഭിക്കണം -ബീമാപള്ളി റഷീദ്​

തിരുവനന്തപുരം: ശുചിത്വം മനുഷ്യർക്ക് അനിവാര്യമാണെന്നും അത് വിദ്യാർഥികളിലൂടെ ആരംഭിക്കണമെന്നും മുസ്ലിം ലീഗ് സ ംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്. ലോക് ബന്ധു രാജ് നാരായൺജി ഫൗേണ്ടഷൻ പൂന്തുറ സൻെറ് ഫിലോമിനാസ് ജി.എച്ച്.എസ് ഒാഡിറ്റോറിയത്തിൽ ചേർന്ന വിദ്യാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിലെ കുട്ടികൾക്ക് ഫൗണ്ടേഷൻ സൗജന്യമായി നൽകിയ ഹാൻഡ് വാഷിൻെറ വിതരണോദ്ഘാടനം ആറ്റുകാൽ കൗൺസിലർ ആർ.സി. ബീന നിർവഹിച്ചു. അർബുദരോഗിക്കുള്ള സഹായവിതരണം പൂന്തുറ കൗൺസിലർ പീറ്റർ സോളമൻ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ്, സെൻസർബോർഡ് മെംബർ ഷാജഹാൻ, ചീഫ് കോഒാഡിനേറ്റർ പൂവച്ചൽ സുധീർ, ട്രസ്റ്റി മെംബർ സീനത്ത്, കോഒാഡിനേറ്റർമാരായ ഹാഷിർ ലബ്ബ, സജിതാ വാസുദേവൻ, മുഹമ്മദ് കലാം നാസർ, മനുവാഹിദ്, കലാപ്രേമി മാഹിൻ, സന്തോഷ്ഖാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.