ചിരിയുടെ കെട്ടഴിച്ച് നർമകൈരളിയുടെ ജോളിക്കെട്ട്

തിരുവനന്തപുരം: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിർവഹിച്ച 'ജോളിക്കെട്ട്' എന്ന ഹാസ്യനാടകം നർമകൈരളി വേദിയി ൽ ചിരിപടർത്തി. കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന സമകാലിക സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. ഡോ. തോമസ് മാത്യു, മണിക്കുട്ടൻ ചവറ, എ.എസ്. ജോബി, ദിലീപ്കുമാർ ദേവ്, ഡോ. സജീഷ്, വേണു പെരുകാവ്, ഈശ്വർപോറ്റി, ദീപു അരുൺ, പ്രദീപ് അയിരൂപ്പാറ, മുഹമ്മദ് സഖറിയ, സൻവീൻ ശ്രീകുമാർ, േഗ്രസി കരമന, അഡ്വ. മംഗളതാര, അഡ്വ. ശ്രീന ശ്രീകുമാർ, അഞ്ജന ശ്രീകുമാർ തുടങ്ങിയവർ രംഗത്തെത്തി. ചമയം: സുരേഷ് കരമന, ശബ്ദമിശ്രണം: വിനു ജെ. നായർ. കല: പ്രദീപ് അയിരൂപ്പാറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.