തിരുവനന്തപുരം: നഗരസഭയില്‍ കെട്ടിടനിര്‍മാണ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിരുദ്ധപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരുവനന്തപുരം നഗരസഭ സെക്രട്ടറി എല്‍.എസ്. ദീപ വാർത്തക്കുറിപ്പില്‍ പറഞ്ഞു. ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയര്‍ വഴി അപേക്ഷകള്‍ സ്വീകരിക്കുന്നതിനോ പെര്‍മിറ്റ് നല്‍കുന്നതിനോ ബുദ്ധിമുട്ടുകളില്ല. ആരംഭഘട്ടത്തില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ഡിസൈനര്‍മാര്‍ക്കും സാങ്കേതിക പരിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി നിരവധി പരിശീലനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിലെ പോരായ്മകളായി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടവയാണ്. വണ്‍ഡേ പെര്‍മിറ്റിന് സ്ഥലപരിശോധന റിപ്പോര്‍ട്ട് ആവശ്യമില്ല. ഫയല്‍ തിരയുന്നതിനുള്ള സംവിധാനം നിലവില്‍ ലഭ്യമാണെന്നും സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.