വിതുര: ആനപ്പാറക്ക് സുരക്ഷയൊരുക്കാൻ കാമറകൾ സജ്ജമായി. ആനപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ കലാ-സാംസ്കാരിക വേദിയുടെ ഏഴാമത് വാർഷികാഘോഷത്തിൻെറ ഭാഗമായാണ് വിതുര- പൊന്മുടി സംസ്ഥാന പാതയിലെ ആനപ്പാറ ജങ്ഷനിൽ നാല് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകൻ നിർവഹിച്ചു. സാംസ്കാരിക വേദി പ്രസിഡൻറ് വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, പ്രേം ഗോപകുമാർ, മഞ്ജുഷ ആനന്ദ്, വിതുര എസ്.ഐ ഷിബു, ഫോറസ്റ്റ് സെക്ഷൻ ഓഫിസർ ഷാജി, ആനപ്പാറ രവി, പി.സി ജനാർദനൻ, രക്ഷാധികാരി എസ്. ഉദയകുമാർ, അബിജിത് എം.എസ്, ശ്യാം സതീഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ആനപ്പാറ ഗവ. ഹൈസ്‌കൂളിനെയും കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ മുൻ വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തി ജി. നായരെയും അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ആനപ്പാറ മേഖലയിലെ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകി. കലാ - കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കാപ്ഷൻ മഹാത്മ കലാ-സാംസ്കാരിക വേദിയുടെ ഏഴാം വാർഷികവും ആനപ്പാറ ജങ്ഷനിൽ സ്ഥാപിച്ച സുരക്ഷ കാമറകളുടെ ഉദ്ഘാടനവും തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകൻ നിർവഹിക്കുന്നു IMG_20191016_183523.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.