കെ.എസ്.ടി.എ സമ്മേളനങ്ങൾ 19ന് തുടങ്ങും

നെയ്യാറ്റിൻകര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 29ാം വാർഷിക സമ്മേളനങ്ങൾക്ക് പാറശ്ശാലയിൽ 19ന് തുടക്കമാവും. സൗത്ത് ബ്രാഞ്ച് സമ്മേളനം പാറശ്ശാല ഗവ. എൽ.പി.എസിലും കൊല്ലയിൽ ബ്രാഞ്ച് സമ്മേളനം ധനുവച്ചപുരം എൻ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വെള്ളറട ബ്രാഞ്ച് സമ്മേളനം വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ജില്ല വൈസ് പ്രസിഡൻറ് എസ്. ജയചന്ദ്രൻ, സി.ടി. വിജയൻ, എം.വി. ശ്രീകല, കെ.ആർ. ആശ റാണി, ഡി.എസ്. സനു, എസ്.എസ്. ബിജു, എസ്. ശ്രീകുമാർ, എ. ഷിബു, പി. അനിൽകുമാർ ആർ.എസ്. ബൈജുകുമാർ, സുദർശന ബാബു, എൻ. വിജയകുമാർ എന്നിവർ പങ്കെടുക്കും. 26ന് കുന്നത്തുകാൽ ഗവ. യു.പി.എസിലും പാറശ്ശാല കെ.എസ്.ടി.എ സൻെററിലും ഉച്ചക്കട ആർ.സി.എൽ പി.എസിലും സമ്മേളനങ്ങൾ ചേരും. എ.എസ്. മൻസൂർ, ടി. സുധീഷ് കുമാർ, കെ.പി. അജിത്കുമാർ, ആർ.എസ്. രഞ്ചു, ആർ.എസ്. രഞ്ജിഷ്, ജോൺ സേവ്യർ, എസ്. കൃഷ്ണകുമാർ, എ. സുനിൽകുമാർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.