തിരിച്ചടിയായത് ജി.എസ്.ടിയും താങ്ങാനാവാത്ത നിരക്കും വര്‍ക്കല: പുതിയ സീസണിൽ പ്രതീക്ഷയർപ്പിച്ച് വർക്കല പാപനാശം മേഖലയിൽ ടൂറിസം സംരംഭകർ. കഴിഞ്ഞ മൂന്ന് സീസണുകളും പ്രതീക്ഷിച്ച സഞ്ചാരികളെത്താത്തതിൻെറ ക്ഷീണം മാറിയില്ലെങ്കിലും സ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധിയിലൂടെ ടൂറിസം മേഖല കടന്നുപോകുമ്പോഴും ഈ വർഷം വിദേശ സഞ്ചാരികളുടെ വരവിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ. അപൂർവമായി വിദേശ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും സീസണ്‍ കാലത്തിന് മുന്നേയുള്ള ഉണർവുണ്ടായിട്ടില്ല. നോട്ടുനിരോധനവും നിപയും കഴിഞ്ഞ രണ്ട് സീസൺ കാലത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിൽ നിന്നൊരു മാറ്റം ഉണ്ടാകുമെന്ന് കരുതിയിരിക്കവെയാണ് കഴിഞ്ഞ സീസൺ പ്രതീക്ഷകളെ ജി.എസ്.ടി തകർത്തുതരിപ്പണമാക്കിയത്. ചെലവ് തീരെ കുറഞ്ഞ മാലദ്വീപ്, തായ്ലൻറ്, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്കാണിപ്പോൾ വിദേശ വിനോദ സഞ്ചാരികള്‍ പോകുന്നതെന്ന് വർക്കല ടൂറിസം മേഖലയിലെ സ്ഥാപന ഉടമകൾ പറയുന്നു. വര്‍ക്കല മേഖലയില്‍ ഹോം സ്‌റ്റേയുൾപ്പെടെ വലുതും ചെറുതുമായി അറുന്നൂറോളം റിസോര്‍ട്ടുകൾ നിലനിന്നുപോകാനുള്ള തത്രപ്പാടിലാണ്. സ്വന്തംസ്ഥാപനങ്ങൾ നടത്തിയിരുന്നവരിൽ ഭൂരിഭാഗവും അവ വാടകക്ക് നല്‍കി. വാടകക്കെടുത്തവർ ബിസിനസ് നടക്കാത്തതിനാൽ കടക്കെണിയിലുമായി. അമേരിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളാണ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ അഞ്ചുവര്‍ഷത്തിനിടെ അവരുടെ വരവ് 20 ശതമാനത്തിലൊതുങ്ങി. റഷ്യ, ഇസ്രായേല്‍, ഹീബ്രു തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ നാമമാത്രമായെങ്കിലും സഞ്ചാരികളെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ഹോം സ്റ്റേയിലൊതുങ്ങി ചെലവുചുരുക്കുന്നവരാണ്. ഈ പ്രതിസന്ധിയിലും ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് മേഖലയിലെ പ്രമുഖർ പറയുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളെ ആശ്രയിച്ചാണ് മിക്കവാറും റിസോര്‍ട്ടുകളും റസ്റ്ററൻറുകളും പിടിച്ചുനില്‍ക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിൽ ബിയർ വിൽപനക്ക് അധികൃതർ തയാറാകാത്തതും സാമൂഹികവിരുദ്ധ, മോഷണ സംഘങ്ങളുടെ ഉപദ്രവങ്ങളും കൂടിയായപ്പോൾ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രം ആഭ്യന്തര സഞ്ചാരികളിലേക്കൊതുങ്ങിപ്പോകുന്നതാണ് പുതിയ കാഴ്ച. കൈവിട്ടുപോയ വിദേശ സഞ്ചാരികള ആകർഷിക്കുവാൻ പുതിയ പദ്ധതികൾ നടപ്പാക്കാനോ തീരത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനോ അധികൃതർ ഉത്സാഹിക്കുന്നുമില്ല. File name: 16 VKL 1 papanasam theeram@varkala വർക്കല പാപനാശം തീരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.