കല്ലമ്പലം: കുരുന്നുകൾ സംഘടിപ്പിച്ച ലോക ഭക്ഷ്യ ദിനാചരണത്തിൽ പ്രധാന കഥാപാത്രമായത് വാഴ. 'വാഴക്ക് ഒരു കൂട്ട്' എന്ന സന്ദേശമുയർത്തിയാണ് പുല്ലൂർമുക്ക് ഗവ.എം.എൽ.പി.എസിലെ കുട്ടികൾ ഭക്ഷ്യദിനം ആചരിച്ചത്. വാഴയുടെ വിവിധ ഭാഗങ്ങളുപയോഗിച്ച് തയാറാക്കിയ അമ്പതിൽപരം നാടൻ വിഭവങ്ങളൊരുക്കി ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധയിനം വാഴപ്പഴങ്ങളുടെ പ്രദർശനവും നടന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ കപ്പ വാഴ നട്ട് പി.ടി.എ വൈസ് പ്രസിഡൻറ് പ്രിയങ്ക ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശികമായി ലഭ്യമാവുന്നതും ആരോഗ്യദായകവുമായ ഭക്ഷ്യ വിഭവങ്ങൾക്കുള്ള സാധ്യതകൾ തിരിച്ചറിയണമെന്ന് പ്രഥമാധ്യാപിക ഗംഗ പറഞ്ഞു. മുഹമ്മദ് സഫീർ, സന്ധ്യ എന്നിവർ ആശംസകളർപ്പിച്ചു. ഭക്ഷ്യമേളക്കുപുറമേ വാഴച്ചുമർ, എത്ര തരം വാഴകൾ, വാഴപ്പതിപ്പ് പ്രകാശനം, കടങ്കഥ ശേഖരണ മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചു. photo file name: IMG-20191016-WA0210.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.