സ്പെക്ട്രം മേള ഉദ്​ഘാടനം ചെയ്​തു

കല്ലമ്പലം: കൗതുകവും വിജ്ഞാനവും ഒരുക്കി ഞെക്കാട് സ്കൂളിലെ സ്പെക്ട്രം മേള. ഭാഷ, ശാസ്ത്രം, സാഹിത്യം, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി, ആരോഗ്യരംഗം, പ്രകൃതി പഠനം, മാനവിക ശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന നൂറോളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. സോഷ്യൽ ഫോറസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ചലച്ചിത്ര അക്കാദമി, ഒറ്റൂർ കൃഷിഭവൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളക്ക് മാറ്റുകൂട്ടി. ഫോട്ടോ, ചിത്ര പ്രദർശനം, സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ നേതൃത്വത്തിലുള്ള കൈമാറ്റക്കട, ഫുഡ് ഫെസ്റ്റിവൽ, പ്ലാനേറ്ററിയം, ഡിജിറ്റൽ ലൈബ്രറി, ഇലക്ട്രോണിക് ശാല, ത്രീ ഡി ഷോ തുടങ്ങി വൈവിധ്യമാർന്ന സ്റ്റാളുകൾ ഉണ്ടായിരുന്നു. ചലച്ചിത്ര അക്കാദമിയിലെ അപൂർവ ചലച്ചിത്രങ്ങളുടെ പുനരാവിഷ്കരണം സ്കൂൾ ജേണലിസം ക്ലബ് ഒരുക്കി. സ്പെക്ട്രം മേള ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ ഉദ്‌ഘാടനം ചെയ്തു. ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. സുഭാഷ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എസ്. രാജീവ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ പ്രമീള ചന്ദ്രൻ. പി.ടി.എ പ്രസിഡൻറ് കെ. ഷാജികുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ എൻ. അജി, പ്രിൻസിപ്പൽ ആർ.പി. ദിലീപ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുമ.എസ്, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ മധു.എം.ആർ, സ്റ്റാഫ് സെക്രട്ടറി എൻ. ഗോപകുമാർ, മേള കൺവീനർ ലക്ഷ്മി നായർ എന്നിവർ സംസാരിച്ചു. കാപ്ഷൻ ഞെക്കാട് സ്കൂളിലെ സ്പെക്ട്രം മേള ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 17klm1 spectrum mela.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.