പത്തനാപുരം: വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തനാപുരം യൂനിയൻെറ നേതൃത്വത്തില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എക്കാലവും ഈഴവ സമുദായവും പിന്നാക്കവിഭാഗങ്ങളും അവഗണനയാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി മാറിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കേരള രാഷ്ട്രീയം അടിമപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ ആവിഷ്കരിച്ച വെബ്സൈറ്റ്, ഗുരുസാന്ത്വനം സൗജന്യ ഇന്‍ഷുറന്‍സ്, ചികിത്സാ ധനസഹായ വിതരണം, മെറിറ്റ് അവാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. യൂനിയന്‍ പ്രസിഡൻറ് ആദംകോട് കെ. ഷാജി അധ്യക്ഷതവഹിച്ചു. യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ്, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരന്‍, പുനലൂര്‍ യൂനിയന്‍ പ്രസിഡൻറ് ടി.കെ. സുന്ദരേശന്‍, സെക്രട്ടറി ആര്‍. ഹരിദാസ്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, എം.എം. രാജേന്ദ്രൻ, യൂനിയൻ കൗൺസിലർമാരായ ബി. കരുണാകരൻ, ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, പി. ലെജു, യൂനിയൻ കൗൺസിലറും യൂത്ത് മൂവ്മൻെറ് യൂനിയൻ പ്രസിഡൻറുമായ റിജു വി. ആമ്പാടി, യൂനിയൻ സെക്രട്ടറി ബി. ബിജു, യൂനിയൻ വൈസ് പ്രസിഡൻറ് കെ.കെ. ശശീന്ദ്രൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.