ക്ഷീരസംഘം ജീവനക്കാരൻെറ ആത്മഹത്യ മാനസികപീഡനം മൂലമെന്ന് കിളിമാനൂർ: നഗരൂർ ക്ഷീരസഹകരണ സംഘം ജീവനക്കാരൻ പ്രസാദ് ആ ത്മഹത്യ ചെയ്‌തത് സംഘത്തിലെ ജീവനക്കാരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കളുടെ പരാതി. നഗരൂർ, നെടുമ്പറമ്പ്, പാറയിൽ വീട്ടിൽ പ്രസാദിനെയാണ് (51) ഇക്കഴിഞ്ഞ 23ന് രാത്രി വീടിനുസമീപത്തെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് പ്രസാദിൻെറ ഭാര്യ നഗരൂർ പൊലീസിൽ പരാതി നൽകി. 28 വർഷമായി ക്ഷീരസംഘത്തിലെ താൽക്കാലിക സെയിൽസ്‌മാനായിരുന്ന പ്രസാദിനെ ഒഴിവാക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.