മുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർ ഇനി യു.ഡി.എഫിൽ ഉണ്ടാകില്ല- ചെന്നിത്തല

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങൾ നൽകിയ താക്കീതാണെന്നും യു.ഡി.എഫിനെ ദു ർബലപ്പെടുത്താൻ ശ്രമിക്കുന്നവർ ആരായാലും ഇനി യു.ഡി.എഫിൽ ഉണ്ടാകില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിനെ തോൽപിക്കുകയല്ല താക്കീത് നൽകുകയാണ് ജനങ്ങൾ ചെയ്തത്. ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെയാണ് പാലായിലെ എൽ.ഡി.എഫ് വിജയമെന്നും അതിൽ അമിതാഹ്ലാദം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവ് സ്ഥാനാർഥി കെ. മോഹൻകുമാറിൻെറ തെരഞ്ഞെടുപ്പ് കൺെവൻഷൻ പേരൂർക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതികളെ ശബരിമലയിൽ അയക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കോടതിവിധി മറികടക്കാനുള്ള നിയമനിർമാണമാണ് ആദ്യം ചെയ്യുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം-ബി.ജെ.പി സംഖ്യമാണ് വട്ടിയൂർക്കാവിലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ദുർബലനായ സുരേഷിനെ നിർത്തിയതിനുപിന്നിൽ ചില ഗൂഢനീക്കങ്ങളുണ്ട്. കോന്നിയിൽ സി.പി.എം വോട്ട് ബി.ജെ.പിക്ക് നൽകി പകരം വട്ടിയൂർക്കാവിൽ ബി.ജെ.പി വോട്ട് സ്വന്തമാക്കാനാണ് സി.പി.എം ശ്രമം. ഒരു നോട്ടും ഒരു വോട്ടുമാണ് വി.കെ. പ്രശാന്ത് ചോദിക്കുന്നത്. മാലിന്യസംസ്കരണത്തിന് പിഴ നൽകാനാണ് നോട്ട് ചോദിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ശബരീനാഥൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ, ആർ.എസ്.പി നേതാവ് ബാബു ദിവാകരൻ, കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ, പത്മജ വേണുഗോപാൽ, പി.സി. വിഷ്ണുനാഥ്, തമ്പാനൂർ രവി എന്നിവർ പങ്കെടുത്തു. ബീമാപള്ളി റഷീദ് സ്വാഗതവും ഡി. സുദർശനൻ നന്ദിയും പറഞ്ഞു. അറസ്റ്റ് ഭയന്ന് മുഖ്യമന്ത്രി മോദിക്ക് കീഴടങ്ങി - മുല്ലപ്പള്ളി തിരുവനന്തപുരം: ലാവലിൻ കേസില്‍ സി.ബി.ഐയുടെ അറസ്റ്റ് ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും അതിനാലാണ് ദുര്‍ബലരായ സ്ഥാനാർഥികളെ സി.പി.എം മത്സരരംഗത്ത് ഇറക്കിയതെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. അഞ്ചുമണ്ഡലങ്ങളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയായിട്ടുണ്ട്. വര്‍ഗീയതയെ ചെറുക്കുമെന്ന് വീമ്പിളക്കുമ്പോഴും മോദിയുടെ പേരുപറയാന്‍ പോലും മുഖ്യമന്ത്രിക്ക് പേടിയാണെന്നും അദ്ദേഹം പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.