തിരുവനന്തപുരം: കിഴക്കേകോട്ട നോർത്ത് ബസ് സ്റ്റാൻഡ് ഭാഗത്ത് ലോട്ടറി കച്ചവടക്കാരനിൽനിന്നും ലോട്ടറി അപഹരിച്ചയാളെ ഫോർട്ട് പൊലീസ് പിടികൂടി. പൂവാർ അരുമാനൂർ സ്വദേശി പ്രവീൺ (37) ആണ് ഫോർട്ട് പൊലീസിൻെറ പിടിയിലായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയുടെ അടയാളവിവരങ്ങൾ മനസ്സിലാക്കി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ലോട്ടറികൾ പ്രതിയിൽനിന്നും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൗ മാസം 22ന് നോർത്ത് ബസ് സ്റ്റാൻഡ് ഭാഗത്ത് ഭഗവതി ലോട്ടറി കടയുടെ മുന്നിൽനിന്ന് ലോട്ടറി കച്ചവടം നടത്തുകയായിരുന്ന കോട്ടുകാൽ അവണാകുഴി സ്വദേശിയും 62 വയസ്സുകാരനുമായ ശിശുപാലനെ സമീപിച്ച് ലോട്ടറി എടുക്കാനെന്ന വ്യാജേന 2490 രൂപ വില വരുന്ന 83 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.