കഠിനംകുളം: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കഠി നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പുതുക്കുറിച്ചി ചർച്ചിന് സമീപം തെരുവിൽ തൈവിളാകത്ത് വീട്ടിൽ നിഷാന്ത് സ്റ്റാലിനെയാണ് (26) കഠിനംകുളം എസ്.എച്ച്.ഒ വിനോദ് കുമാറിൻെറ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ കണിയാപുരത്തെ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ് പുതുവൽ കോളനിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങവെ മറ്റൊരു സ്കൂട്ടറിലെത്തിയ പ്രതി യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. പിടിയിലായ നിഷാന്ത് കഴക്കൂട്ടം, തുമ്പ, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കഞ്ചാവ് വിൽപന, പിടിച്ചുപറി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ സവാദ്ഖാൻ, കൃഷ്ണപ്രസാദ്, ഷാജി, സി.പി.ഒമാരായ സജികുമാർ, രാജു, അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. IMG-20190914-WA0032 കാപ്ഷൻ: പ്രതി നിഷാന്ത് സ്റ്റാലിൻ (26)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.