വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു

വിതുര: പേപ്പാറ ഡാമിൽ . ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഉൽപാദനം തുടങ്ങിയത്. കുടിവെള്ള വിതരണ കേന്ദ്രമായ അരുവിക്കര ഡാമിൻെറ കരുതൽ സംഭരണിയാണ് പേപ്പാറ. പേപ്പാറയിൽ വൈദ്യുതി ഉൽപാദിപ്പിച്ച് ജലം ആവശ്യാനുസരണം അരുവിക്കരയിലേക്ക് ഒഴുക്കുകയാണ് പതിവ്. 110.5 മീറ്റർ സംഭരണ ശേഷിയുള്ള പേപ്പാറയിൽ അനുവദനീയമായ സംഭരണ നില 107.5 മീറ്ററാണ്. നിലവിൽ ഇവിടെ 106.5 മീറ്റർ ജലമുണ്ട്. അരുവിക്കരയിലേക്ക് ആവശ്യമായ ജലം ഒഴുക്കിക്കഴിഞ്ഞാൽ വൈദ്യുതോൽപാദനം നിർത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.