വാർഷിക സമ്മേളനം

തിരുവനന്തപുരം: ബീമാപള്ളി ഹക്കീം നഗർ റസിഡൻറ്സ് അസോസിയേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മദ്റസ പൊതുപരീക്ഷയിലും ഉന്നത മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. ഹക്കീം നഗർ ജങ്ഷനിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് ഹലീൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. പീരുമുഹമ്മദ് സ്വാഗതം പറഞ്ഞു. ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ സജീന മുഖ്യപ്രഭാഷണം നടത്തി. ബി.എ. ഖാൻ സലീം, മുഹമ്മദ് ബഷീർ മുസ്ലിയാർ, യു. ഹാജ, എം.എച്ച്. മഷ്ഹൂദ്, എം. ഹിദായത്ത്, എം.എ. നസീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.