ശംഖുംമുഖം: ആഴക്കയങ്ങളിലേക്ക് മുങ്ങിപ്പോകുന്ന ജീവനുകളെ വാരിയെടുത്ത് പുതുജീവന്‍ നല്‍കുന്ന കടലിൻെറ കവലാള്‍മാര്‍ക്ക് ജീവൻ രക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥ. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആധുനികസംവിധാനങ്ങള്‍ ഇല്ലാത്തതാണ് സ്വന്തം ജീവൻ പണയം െവച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജോൺസന് തിരികെ തീരമണയാൻ കഴിയാതെയാക്കിയത്. മനക്കരുത്തിൻെറ പിന്‍ബലത്തിലാണ് പലപ്പോഴും ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുതന്നെ. കാലപ്പഴക്കം ചെന്ന കുറെ ലൈഫ്ബോയ് മാത്രമാണ് ഇവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയിട്ടുളളത്. ആധുനീകരീതിയിലുളള െറസ്ക്യൂ ക്യൂബ്, റെസ്ക്യൂ ബോട്ടുകള്‍, ബൈേനാക്കുലറുകള്‍, മെഗാഫോണ്‍, സ്പീഡ് ബോട്ടുകള്‍, മണലിലൂടെ വേഗത്തില്‍ സഞ്ചരിക്കാവുന്ന വാഹനങ്ങള്‍, ബീച്ചുകളില്‍ സ്ഥിരം ആംബുലന്‍സ് സംവിധാനം എന്നിവ വേണമെന്ന ഇവരുടെ ആവശ്യത്തിന് കാലങ്ങള്‍ പഴക്കമുണ്ട്. കഴിഞ്ഞ ഒരുമാസമായി കടലാക്രണത്തിൽ ശംഖുംമുഖം ബീച്ച് പൂർണമായും തകർന്ന് തിരമാലകൾ തീരം വരെ കവർന്നെടുത്ത നിലയിലാണ്. ഇവിടേക്ക് കടലില്‍ സഞ്ചാരികള്‍ ഇറങ്ങാതിരിക്കാനായി സൂചനബോര്‍ഡുകളും കൊടികളും വേണമെന്ന അവശ്യം പോലും അധികൃതര്‍ മുഖവിലക്കെടുത്തില്ല. കടലാക്രണം ശക്തമായി നിൽക്കുന്ന കഴിഞ്ഞ ഒരുമാസമായി ഡ‍്യൂട്ടിക്ക് എത്തുന്ന െെലഫ്ഗാർഡുകൾ ബീച്ചിൽ വിസിലുമായി തലങ്ങും വിലങ്ങും ഓടിയാണ് ലൈഫ്ഗാര്‍ഡുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങുന്നവര്‍ അപകടങ്ങളില്‍ പെടാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ലൈഫ്ഗാര്‍ഡുകള്‍ തന്നെ സ്വന്തം ജീവനുകള്‍ പണയപ്പെടുത്തി ഇത്തരക്കാരെ രക്ഷിക്കുന്നത്. എന്നാൽ, രക്ഷപ്പെടുത്തിയവർക്ക് തിരികെയെത്താനാവശ‍്യമായ സുരക്ഷകൾ അധികൃതർ നേരത്തേ നടപ്പാക്കിയിട്ടില്ല. വെയിലത്തും മഴയത്തും ബീച്ചുകള്‍ക്ക് കാവലായിരിക്കുന്ന ഇവര്‍ക്ക് ഇരിക്കാന്‍ അവശ്യമായ കസേരകളോ കുടകളോ ബീച്ചുകളില്‍ ഒരുക്കി നല്‍കിയിട്ടില്ല. ബീച്ചുകളിലെ ക്രമസമാധാനത്തിന് ടുറിസം പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാറുപോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.