തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിൻെറ നിര്യാണത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം അനുശോചിച്ചു. പാർലമൻെറിലും പൊതുരംഗത്തും ആത്മാർഥമായും കാര്യക്ഷമമായും കർത്തവ്യങ്ങൾ നിറവേറ്റിയ സുഷമ സ്വരാജിൻെറ നിര്യാണം അതീവദുഃഖകരമാണെന്നും വിദേശകാര്യ മന്ത്രിയെന്നനിലയിൽ പ്രവാസികൾക്ക്, പ്രത്യേകിച്ച് കേരളീയർക്കുവേണ്ടി നടത്തിയ സമയോചിത ഇടപെടലുകൾ സൂചിപ്പിക്കുന്നത് ജനക്ഷേമത്തോടുള്ള അവരുടെ പ്രതിബദ്ധതയാണെന്നും ഗവർണർ സന്ദേശത്തിൽ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.