നേമം: കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ട മൂന്നുപേരെ മലയിന്‍കീഴ് പൊലീസ് പിടി കൂടി. മാറനല്ലൂര്‍ കുന്നുംപുറം എം.ആര്‍ സദനത്തില്‍ കിച്ചു എന്ന ഹേമന്ദ് (20), അന്തിയൂര്‍ക്കോണം അമ്പലത്തറ വീട്ടില്‍ ലാലു (20), മലയിന്‍കീഴ് പാലോട്ടുവിള മാങ്കുളത്ത് ലീലാ നിവാസില്‍ ലിബിന്‍രാജ് (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ ഹേമന്ദിന് മാറനല്ലൂര്‍, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ ആറുവീതം കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞദിവസം കാട്ടാക്കട പ്ലാവൂരില്‍ മറ്റൊരു ക്രിമിനല്‍ സംഘത്തോടൊപ്പം ചേര്‍ന്ന് വാള്‍കാട്ടി ബൈക്ക് തടഞ്ഞുനിര്‍ത്തി കത്തിച്ച കേസില്‍ ഹേമന്ദ് ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൻെറ അന്വേഷണം നടന്നുവരുന്നതിനിടെയാണ് മൂവര്‍സംഘം കുടുങ്ങിയത്. മലയിന്‍കീഴ് സി.ഐ ബി. അനില്‍കുമാര്‍, എസ്.ഐ എ.ബി. സൈജു എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിത്രവിവരണം: HEMANTH__ malayinkeezh arrest__ NEMOM PHOTO.jpg LAALU__malayinkeezh arrest__ NEMOM PHOTO.jpg LIBIN RAAJ__ malayinkeezh arrest__ NEMOM PHOTO.jpg പിടിയിലായ ഹേമന്ദ്, ലാലു, ലിബിന്‍രാജ് Prasanth Correspondent, Nemom, Tvpm.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.