'ആർദ്രം' ആയുർവേദത്തിനും അനിവാര്യം - ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: ആർദ്രം പദ്ധതി ആയുർവേദത്തിനും അർഹമായ പ്രാധാന്യം നൽകി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ആയുർവേ ദ മെഡിക്കൽ ഒാഫിസേഴ്‌സ് അസോസിയേഷൻ. ഭാരതീയ ചികിത്സാ വകുപ്പിൽ പുതുതായി നിയമിതയായ ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ജോയൻറ് ഡയറക്ടർമാരായ ഡോ. ആർ. അനിൽകുമാർ, ഡോ. ടി.എസ്. ജയൻ എന്നിവർക്ക് നൽകിയ സ്വീകരണസമ്മേളനത്തിലാണ് ഈ ആവശ്യം. കിടത്തി ചികിത്സാ സൗകര്യങ്ങളുള്ള കൂടുതൽ ആശുപത്രികൾ തുടങ്ങുക, ഇത്തരം സൗകര്യങ്ങളില്ലാത്ത ഡിസ്പെൻസറികളിൽ 'ആയുർകർമ' പദ്ധതി വഴി കേരളീയ ചികിത്സാക്രമങ്ങൾ ഒ.പി രോഗികൾക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യവും ഉന്നയിച്ചു. കേരള സ്റ്റേറ്റ് ഗവൺമൻെറ് ആയുർവേദ മെഡിക്കൽ ഒാഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന പരിപാടി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. എം. ഷർമദ്ഖാൻ അധ്യക്ഷതവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഡോ. ആർ. അനിൽകുമാർ, ഡോ. ടി. എസ്. ജയൻ, ഡോ. വി.ജെ. സെബി, ഡോ. ആർ. കൃഷ്ണകുമാർ, ഡോ. വി.ജി. ജയരാജ്, ഡോ. നിഷ, ഡോ. എസ്. ഷൈൻ, ഡോ. എസ്. സത്യശീലൻ, ഡോ. കെ.ജി. ആനന്ദ്, ഡോ. എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു. IMG-20190625-WA0033 ഫോട്ടോ: ഭാരതീയ ചികിത്സാവകുപ്പിൽ പുതുതായി നിയമിതയായ ഡയറക്ടർ, ജോയൻറ് ഡയറക്ടർമാർ എന്നിവർക്ക് കേരള സ്റ്റേറ്റ് ഗവൺമൻെറ് ആയുർവേദ മെഡിക്കൽ ഒാഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണസമ്മേളനം മന്ത്രി എം.എം. മണി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.