താൽക്കാലിക ജീവനക്കാരന്‍ സഹജീവനക്കാരനെ ആക്രമിച്ചു

പേരൂര്‍ക്കട: കുടപ്പനക്കുന്ന് മൃഗസംരക്ഷണകേന്ദ്രത്തില്‍ . പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ് തു. പാതിരിപ്പള്ളി ത്രിവേണി ഗാര്‍ഡന്‍സിൽ മഹനീയം നിവാസില്‍ സജു (42) ആണ് സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പൊലീസിൻെറ പിടിയിലായത്. മൃഗസംരക്ഷണ കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാരനും കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിന്‍ തുണ്ടുവിളവീട്ടില്‍ താമസക്കാരനുമായ അനില്‍കുമാര്‍ (39) ആണ് പരാതിക്കാരന്‍. ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. അനിൽ കുമാർ കേന്ദ്രത്തിലെ റെസ്റ്റ്റൂമില്‍ ഇരിക്കുന്ന സമയം ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. കൈവശമിരുന്ന കത്തി ഉപയോഗിച്ച് സജു അനില്‍കുമാറിനെ ആക്രമിക്കുകയും ചെയ്തുവെത്ര. മറ്റുജീവനക്കാര്‍ ഇടപെട്ടാണ് സജുവിനെ പിടിച്ചുമാറ്റിയത്. വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പേരൂര്‍ക്കട സി.ഐ സൈജുനാഥും സംഘവും ചേര്‍ന്ന് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.