വിഴിഞ്ഞം: ഇതരസംസ്ഥാനക്കാരനായ മോഷ്ടാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി ചിന്നയംകോട് സ്വദേശി പടയപ്പ എന്ന മുനിസ്വാമിയാണ് (20) അറസ്റ്റിലായത്. വിഴിഞ്ഞം ഫിഷ്ലാൻഡിന് സമീപം ഒരു വീടിൻെറ വാതിൽ പൊളിച്ച് അകത്തുകടന്ന് 75,000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് ദസവിളയിൽനിന്ന് പൾസർ ബൈക്ക് മോഷ്ടിച്ച് അതിൽ സഞ്ചരിച്ച് കഴിഞ്ഞ ദിവസം വെളുപ്പിന് മോഷണത്തിനിറങ്ങുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി വിഴിഞ്ഞത്തും പരിസരത്തും കച്ചവടം ചെയ്ത കേസിൽ നേരത്തെയും ഇയാൾ പൊലീസ് പിടിയിലായിട്ടുണ്ടെന്നും വിഴിഞ്ഞം എസ്.ഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോട്ടോ - IMG-20190625-WA0025.jpg മോഷണക്കേസിൽ അറസ്റ്റിലായ പ്രതി മുനിസ്വാമി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.