പൂന്തുറ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷക് കായി രൂപവത്കരിച്ച ജാഗ്രതസമിതികളുടെ പ്രവര്‍ത്തനവും പൊലീസ് സ്റ്റേഷനുകളെ ജനസൗഹൃമാക്കാന്‍ വിഭാവനം ചെയ്ത ജനമൈത്രി, വനിത ഹെല്‍പ്പ് ഡെസ്ക് തുടങ്ങിയ പദ്ധതികളും അവതാളത്തില്‍. ഇൗ വര്‍ഷം ഏപ്രില്‍വരെയുള്ള കണക്കുകളനുസരിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമകേസുകളുടെ എണ്ണം 4,653 ആണ്. 2018ല്‍ 13,738 കേസുകളാണുണ്ടായത്. 2009ല്‍ 10,781 ആയിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമകേസുകളുടെ എണ്ണം ഒാരോവര്‍ഷം കഴിയുന്തോറും ഇരട്ടിയാകുന്നു. 2009ല്‍ 589 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം 3543 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത്. ഇൗവര്‍ഷം ഏപ്രില്‍വരെ 1394 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ കൂടിവരികയാെണന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2007ല്‍ കേരള വനിത കമീഷൻെറ നേതൃത്വത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപവത്കരിക്കുന്നത്. മാസത്തില്‍ ഒരുതവണ ജാഗ്രതസമിതി ചേരണമെന്ന് നിര്‍ദേശമുെണ്ടങ്കിലും പലയിടങ്ങളിലും സമിതികള്‍ പോലുമില്ല. പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറുമായാണ് സമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, പൊലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഡോക്ടര്‍മാര്‍, വനിതാ വക്കീല്‍, പട്ടികജാതി വനിതാ മെംബര്‍മാര്‍, സാമൂഹികപ്രവര്‍ത്തക തുടങ്ങിയവരുള്‍ക്കൊള്ളുന്നതാണ് ജാഗ്രതസമിതികള്‍. ജാഗ്രതസമിതികളെ സഹായിക്കാന്‍ നിയമസഹായ സമിതിയുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളോ പീഡനങ്ങളോ സംബന്ധിച്ച പരാതികള്‍ വാര്‍ഡുതലങ്ങളില്‍ സ്ഥീകരിച്ച് ചര്‍ച്ച ചെയ്ത് ഉചിതമായ നടപടികള്‍ സ്ഥീകരിക്കാനും പ്രശനപരിഹാഹര നടപടികള്‍ പരാതിയുടെ ഗൗരവമനുസരിച്ച് സ്വീകരിക്കാനുംവരെ അധികാരമുള്ള തരത്തിലാണ് സമിതികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. പരിഹരിക്കാന്‍ കഴിയാത്ത കേസുകള്‍ വനിതകമീഷനോ നിര്‍ഭയ സെല്ലിനോ കൈമാറണം. ജാഗ്രതസമിതികൾ പലയിടങ്ങളിലും പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങി. ജാഗ്രതസമിതികള്‍ ഇല്ലാത്ത കാരണം സ്ത്രീകള്‍ക്കും കുട്ടികളും പരാതിയുമായി ആശ്രയിക്കേണ്ടിവരുന്നത് പൊലീസ് സ് റ്റേഷനുകളെയാണ്. പല പൊലീസ് സ്റ്റേഷനുകളിലും വനിത പൊലീസുകാര്‍പോലും ഇല്ലാത്ത അവസ്ഥയാണ്. ജനമൈത്രിസമിതികള്‍പോലും പല പൊലീസ് സ്റ്റേഷനുകളും നിര്‍ജീവാസ്ഥയാണ്. ആവശ്യമായ പൊലീസുകാര്‍ സ്റ്റേഷനുകളില്‍ ഇല്ല. ജനമൈത്രി സ്റ്റേഷന്‍പരിധികളില്‍വരുന്ന റസിഡന്‍സ് അസോസിയേഷന്‍ പരിധിയില്‍ ഒാരോ ബീറ്റ് പൊലീസുകാര്‍ വീതം കൃത്യമായി ആഴ്ചയില്‍ ഒരുദിവസമെങ്കിലും ബീറ്റ് പരിശോധനകള്‍ നടത്തി ജനങ്ങളില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കണം. എന്നാല്‍, പല പൊലീസ് സ്റ്റേഷനിലും ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്ത കാരണം ബീറ്റ് പരിശോധനകള്‍ പോലുമില്ല. എം. റഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.