തിരുവനന്തപുരം: വായന വാരാചരണത്തിൻെറ ഭാഗമായി മഹാത്മഗാന്ധി കോളജ‌് മലയാള വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ വ്യാഴാഴ‌്ച വിവിധ പരിപാടികൾ സംഘടിപ്പിക്കും. വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ കഥാകൃത്ത‌് ഡോ. എം. രാജീവ‌്കുമാർ പ്രഭാഷണം നടത്തും. കോളജ‌് സെമിനാർ ഹാളിൽ രാവിലെ പത്തിനാണ‌് പരിപാടി. ഇതിൻെറ ഭാഗമായി വിദ്യാർഥികൾക്കായി വായന മത്സരവും ഇഷ‌്ടപ്പെട്ട പുസ‌്തകത്തെക്കുറിച്ചുള്ള ആസ്വാദന കുറിപ്പെഴുത്ത‌് മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന‌് മലയാള വിഭാഗം അധ്യക്ഷൻ ഡോ. അജയപുരം ജ്യോതിഷ‌്കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.