കടലിനും കരമൊടുക്കി മത്സ്യത്തൊഴിലാളികള്‍

വലിയതുറ: കടലാക്രമണത്തിന് ശമനമില്ല; കടലിനും കരമൊടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തീരങ്ങളില്‍ രാപാര്‍ക് കാന്‍ ഇടമില്ലാത്ത അവസ്ഥ. സ്വന്തം പേരില്‍ കരമടയ്ക്കുന്ന ഭൂമി മടക്കിനല്‍ക്കാന്‍ കഴിയാത്തതരത്തില്‍ കടലെടുത്തുപോയി. രണ്ടാഴ്ചയായി തുടരുന്ന ശക്തമായ കടലാക്രമണത്തില്‍ പൂന്തുറ മുതല്‍ വേളിവരെയുള്ള തലസ്ഥാനനഗരത്തിൻെറ തീരദേശത്ത് മാത്രം കടലെടുത്തത് നൂറിലധികം വീടുകളാണ്. ഇതില്‍ വീടുകള്‍ നഷ്ടമായ 85 കുടുംബങ്ങള്‍ക്കും കടലെടുത്ത ഭൂമിക്ക്് സ്വന്തമായി പ്രമാണങ്ങളും പട്ടയവും ഉള്ളവരാണ്. ഇൗ ഭൂമിയുടെ പേരില്‍ സര്‍ക്കാറിലേക്ക് മുടങ്ങാതെ കരം അടയ്ക്കുന്നവരുമാണ് ഇവർ. വലിയതുറയില്‍ ഒരു കിലോമീറ്ററിലധികം തീരമുണ്ടായിരുന്ന ഭാഗങ്ങളില്‍ ഇന്ന് ഒരുമീറ്റര്‍പോലും തീരമില്ല. ശംഖുംമുഖത്ത് റോഡുകള്‍വരെ കടല്‍ വിഴുങ്ങി. കടലില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരത്തിന് ശേഷമായിരുന്നു പലരും നേരത്തേ വസ്തുക്കള്‍ വിലകൊടുത്ത് വാങ്ങി വീടുെവച്ചത്. ആറ് വര്‍ഷം മുമ്പുവരെ കൃത്യമായി തീരമുണ്ടായിരുന്ന കടപ്പുറങ്ങള്‍ ഇന്ന് പതിയെ തീരമെടുത്തതോടെ വീടുകളും വസ്തുക്കളും നഷ്ടമായി പെരുവഴിയിലാണ്. കടലാക്രണത്തിന് പുറമെ മഴയിലും കാറ്റിലും അപകടം ഭയന്ന് കുടുംബങ്ങള്‍, ദുരിതമൊഴിയാതെ ദുരിതാശ്വാസക്യാമ്പുകള്‍, മാസങ്ങളായി തുടരുന്ന തീരത്തിൻെറ ദുരിതങ്ങളും പരിദേവനങ്ങളും അവസാനിക്കുന്നില്ല. ശംഖുംമുഖം ബീച്ചുപോലും ഇല്ലാതായി. തീരങ്ങള്‍ നഷ്ടമായതോടെ കടലില്‍ വള്ളമിറക്കാനോ മത്സ്യബന്ധനത്തിനോ കഴിയാത്ത അവസ്ഥ. പൂന്തുറ മുതല്‍ ശംഖുംമുഖം വരെയുള്ള തീരങ്ങളില്‍ തിരകള്‍ ഇപ്പോഴും ശക്തമായി കരയിലേക്ക് അടിച്ചുകയറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.