ബസ്​ പണിമുടക്ക്​ മൂന്നാംദിവസത്ത​ി​ലേക്ക്​: നേരിടാനുറച്ച്​ സർക്കാർ, ബദൽ ക്രമീകരണം സജ്ജം

തിരുവനന്തപുരം: അന്തർസംസ്ഥാന കോൺട്രാക്ട് കാര്യേജുകളുടെ അനിശ്ചിതകാല പണിമുടക്ക് മൂന്നാംദിവസത്തിലേക്ക്. ചൊവ്വാഴ്ച ബസുകളൊന്നും ഒാടിയില്ല. അതേസമയം, കെ.എസ്.ആർ.ടി.സി അധികസർവിസുകൾ ഏർപ്പെടുത്തിയതിനാൽ ബംഗളൂരുവിലേക്ക് അടക്കം യാത്രാക്ലേശമുണ്ടായില്ല. സ്ഥിരം സർവിസുകളും പ്രത്യേക സർവിസിലുമുൾപ്പെടെ 2600 സീറ്റുകളാണ് ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ഒരുക്കിയത്. വൈകീട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം ഇതിൽ 2480 സീറ്റുകളിൽ ബുക്കിങ് നടന്നു. കർണാടക ആർ.ടി.സിയുടെ വിവിധ ബസുകളിലായി 2500 സീറ്റുകളാണ് ബംഗളൂരുവിലേക്കുള്ളത്. ഇതിൽ 2300 സീറ്റിലും വൈകീട്ട് ആറോടെ റിസർവേഷൻ പൂർത്തിയായി. കണ്ണൂർ, തലശ്ശേരി, തൃശൂർ, കോട്ടയം ഡിപ്പോകളിൽനിന്ന് പ്രതിദിനം രണ്ട് സർവിസുകൾ വീതവും കോഴിക്കോട്, എറണാകുളം ഡിപ്പോകളിൽനിന്ന് മൂന്ന് സർവിസുകൾ വീതവും ഉൾപ്പെടെ ആകെ 14 സർവിസുകളാണ് ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി അധികമായി നടത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ കർണാടക പെർമിറ്റുള്ള ബസുകളും പ്രത്യേക സർവിസുകളുടെ നടത്തിപ്പിനായി വിനിയോഗിക്കാനാണ് തീരുമാനം. ഇതിനായി 31 അധിക ബസുകൾക്ക് കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന പെർമിറ്റുകൾ ലഭ്യമാക്കിക്കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.