വനിത ഉദ്യോഗസ്​ഥർക്കെതിരെ ഭീഷണി: നടപടി സ്വീകരിക്കും- മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം: പുനലൂരിൽ പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിലെ വനിത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. നിർഭയമായി ജോലിചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് വികസനത്തിനായി കൈയേറ്റം ഒഴിപ്പിക്കുമ്പോൾതന്നെ സർവേയറെ അസഭ്യം പറയുകയും സർവേകല്ലുകൾ പിഴുതുമാറ്റുകയും ചെയ്തിരുന്നു. പൊലീസ് കാവലിലാണ് സർവേ പ്രവൃത്തികൾ പൂർത്തീകരിക്കാൻ സാധിച്ചത്. വധഭീഷണിയടക്കം വനിത എൻജിനീയർമാർക്കെതിരെ ഉണ്ടായെന്ന് പരാതി ലഭിച്ചിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.