ലോയേഴ്​സ്​ ഫോറം സെക്ര​േട്ടറിയറ്റ്​ ധർണ ഇന്ന്​

തിരുവനന്തപുരം: കേരള അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് സംബന്ധിച്ച് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കേരള ലോയേഴ്സ് ഫേ ാറത്തിൻെറ നേതൃത്വത്തിൽ ബുധനാഴ്ച സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. ധർണ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ രാവിലെ 11ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇപ്പോൾ നടക്കുന്ന വിജിലൻസ് അന്വേഷണം ശരിയായ ദിശയിലല്ല. സി.ബി.െഎ അന്വേഷണം കൊണ്ട് മാത്രമേ യഥാർഥ കുറ്റവാളികളെ കെണ്ടത്താൻ സാധിക്കുകയുള്ളൂയെന്ന് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. മുഹമ്മദ്ഷാ, ജനറൽ സെക്രട്ടറി അഡ്വ. പി. അബുസിദ്ദി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫോറം ഭാരവാഹികളായ എൻ.എ. ഖാലിദ്, എ.എ. റസാഖ്, കെ.എം. ഹൈസനാർ, നുജുമുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.