വ്യാപാരികള്‍ സെക്ര​േട്ടറിയറ്റ്​ ധര്‍ണ നടത്തി

തിരുവനന്തപുരം: വാറ്റ് കുടിശ്ശികക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിക്കുക, ജി.എസ്.ടി.യിലെ പ്രളയസെസ ് ഒഴിവാക്കുക, അനധികൃത കടപരിശോധന നീക്കം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കമലാലയം സുകു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യാപാരമേഖല കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മൊത്തം വിറ്റുവരവിൻെറ ഒരു ശതമാനം സെസ് പിരിക്കാനുള്ള നീക്കം ചില്ലറ വ്യാപാരമേഖലയെ തകര്‍ക്കും. ജി.എസ്.ടിക്കുമേല്‍ മാത്രം ഒരു ശതമാനം സെസ് എന്ന ധനമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായാണ് ഉത്തരവിറങ്ങിയത്. നികുതി വരുമാനനഷ്ടം ടാക്‌സ് ഇന്‍പുട്ട് ക്രെഡിറ്റ് മൂലമാണോ എന്നറിയാനുള്ള സംവിധാനം പോലും ജി.എസ.്ടി വകുപ്പിലില്ല. റീട്ടെയില്‍ മേഖലയിലെ വ്യാപാരത്തില്‍ 50 ശതമാനത്തിലധികം കുറവ് സംഭവിച്ചിട്ടുണ്ട്. നടക്കാത്ത വ്യാപാരത്തിന് നികുതി പിരിക്കാന്‍ കട പരിശോധനക്ക് തയാറെടുക്കുകയാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. നേതാക്കളായ എസ്.എസ്. മനോജ്, നിജാം ബെഷി, ടോമി കുറ്റിയാങ്കല്‍, മുഹമ്മദ് ആരിഫ്, നെട്ടയം മധു, കരമന മാധവന്‍കുട്ടി, ജെ. ശങ്കുണ്ണിനായര്‍, ആര്യശാല സുരേഷ്, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍ നായര്‍, പോത്തന്‍കോട് പുരുഷോത്തമന്‍ നായര്‍, പാപ്പനംകോട് രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.