എൽ.ഡി.എഫി​െൻറ പരാജയം താൽക്കാലികം മന്ത്രി എ.കെ. ശശീന്ദ്രൻ

എൽ.ഡി.എഫിൻെറ പരാജയം താൽക്കാലികം മന്ത്രി എ.കെ. ശശീന്ദ്രൻ തിരുവനന്തപുരം: കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടിൻെറ കുപ്ര ചാരണങ്ങളിൽ ഒരു വിഭാഗം ജനങ്ങൾ വിശ്വസിച്ചതാണ് ഇടതുമുന്നണിക്ക് അപ്രതീക്ഷിത തോൽവിയുണ്ടായതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയുടെ തൊഴിലാളി വിഭാഗമായ എൻ.എൽ.സി സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എൻ.സി.പി വർക്കിങ് കമ്മിറ്റി അംഗം അഡ്വ. വർക്കല രവികുമാർ, ജില്ല പ്രസിഡൻറ് നന്ദിയോട് സുഭാഷ് ചന്ദ്രൻ, എൻ.എൽ.സി സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ, ഇടക്കുന്നിൽ മുരളി, കാരയ്ക്കാമണ്ഡപം രവി, ആർ.എസ്. സുനിൽകുമാർ, വി.ആർ. സ്വാമിനാഥൻ, ആർ. ലീലാമ്മ, എസ്. കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.