തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷൽ സ്കൂളുകൾക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമ െന്നാവശ്യപ്പെട്ട് എ.െഎ.ടി.യു.സി നേതൃത്വത്തിലുള്ള സ്പെഷൽ സ്കൂൾ എംേപ്ലായീസ് യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തി. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി. തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു. ടി. പ്രഭാകരൻ, പി. വിജയമ്മ, പട്ടം ശശിധരൻ, തോമസ് മാസ്റ്റർ, കെ. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.