തിരുവനന്തപുരം: കേരള കലാകേന്ദ്രത്തിൻെറ നേതൃത്വത്തിൽ പ്രഫഷനൽ കലാപ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കരിച്ചു. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇൻഷുറൻസും പെൻഷനുമുൾപ്പെടെ വിവിധ ക്ഷേമപദ്ധതികൾ അസോസിയേഷൻെറ നേതൃത്വത്തിൽ നടപ്പാക്കും. വാർധക്യസഹജമായ അസുഖം നേരിടുന്നവർക്ക് ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. നൃത്തം, സംഗീതം, ചിത്രകല, നാടകം, സിനിമ, നാടൻ കലകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അസോസിയേഷനിൽ അംഗമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.