ശംഖുംമുഖം: മെറെൻ എൻഫോഴ്സ്െമൻറിനെ കണ്ട് കടന്ന ബോട്ട് കോസ്റ്റ് ഗാർഡ് പിന്തുടർന്ന് പിടികൂടി. കടലില്‍ സുരക്ഷ പര ിശോധന ശക്തമാക്കുന്നതിൻെറ ഭാഗമായി മെറെൻ എൻഫോഴ്സ്മൻെറ് തിരച്ചിൽ നടത്തുന്നതിനിടെ സംശയകരമായ സാഹചര‍്യത്തിൽ കണ്ട ബോട്ടിനെ തടയാൻ ശ്രമം നടത്തിയെങ്കിലും കടന്നുകളഞ്ഞു. മെറെൻ എൻഫോഴ്സ്മൻെറ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡിൻെറ കപ്പൽ നടത്തിയ തിരച്ചലിൽ തിരുവനന്തപുരം ഭാഗത്തുെവച്ച് ബോട്ട് പിടികൂടി. കൊല്ലെത്ത ബോട്ടാെണന്നും മത്സ‍്യബന്ധനത്തിന് എത്തിയതാണെന്നും ബോട്ടിൽ ഉണ്ടായിരുന്നവർ വ‍്യക്തമാക്കി. രേഖകൾ ഇല്ലാത്തതിനാൽ ബോട്ട് കോസ്റ്റ്ഗാർഡ് വിഴിഞ്ഞത്ത് എത്തിച്ച് മെറെൻ എൻഫോഴ്സ്മൻെറിന് െെകമാറി. ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ കേരളതീരത്തിലൂടെ ലക്ഷദ്വീപ്, മിനിക്കോയ് ലക്ഷ്യമാക്കി ബോട്ടില്‍ ഐ.എസ് ഭീകരര്‍ നീങ്ങുന്നതായി കേന്ദ്ര ഇൻറലിജന്‍സിൻെറ റിപ്പോര്‍ട്ടിനെതുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിൻെറയും തീരക്കടലില്‍ കോസ്റ്റല്‍ പൊലീസിൻെറയും പരിശോധനകള്‍ ദിവസങ്ങളായി തുടരുകയാണ്. ഇതിനിടെയാണ് സംശയകരമായ സാഹചര‍്യത്തിൽ കടലിൽ കണ്ട ബോട്ട് നിർത്താതെ പാഞ്ഞത്. രണ്ടുദിവസം മുമ്പ് കേരളതീരത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത തമിഴ്നാട്ടിലെ രണ്ട് ബോട്ടുകള്‍ കഴിഞ്ഞദിവസം വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. അസ്വാഭാവികമായൊന്നും കെണ്ടത്താത്തതിനെതുടര്‍ന്ന് പിന്നീട് വിട്ടയച്ചു. വിഴിഞ്ഞത്തെ കോസ്റ്റല്‍ പൊലീസിന് കടലില്‍ പരിശോധന നടത്താനുള്ള ഇൻററര്‍സെപ്റ്റര്‍ ബോട്ട് കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കേന്ദ്രനിര്‍ദേശം കിട്ടിയത് കാരണം മെറെന്‍ എന്‍ഫോഴ്സ്മൻെറിൻെറ ബോട്ട് വാടകെക്കടുത്താണ് പരിശോധനകള്‍ നടത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.