നെയ്യാറ്റിൻകര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സമഗ്രശിക്ഷ കേരള പാഠശാല ബി.ആർ.സിയിൽ 'ശാസ്ത്രകൗതുക ം'-ശാസ്ത്ര പരീക്ഷണ ശിൽപശാല സംഘടിപ്പിച്ചു. പ്രശ്നാവതരണം, പരീക്ഷണം ചെയ്തു നോക്കൽ, കുറിപ്പ് തയാറാക്കൽ, നിഗമനം രേഖപ്പെടുത്തൽ എന്നിവയിലൂടെ പ്രൈമറി വിദ്യാർഥികളിൽ കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കാൻ ശിൽപശാല ലക്ഷ്യമിടുന്നു. ജൂൺ ഒന്ന് വരെ നീളുന്ന പഠനോത്സവക്കാലത്ത് സ്കൂൾതല ശാസ്ത്ര ശിൽപശാലകൾ സംഘടിപ്പിക്കും. സമഗ്രശിക്ഷ ബ്ലോക്ക് റിസോഴ്സ് സെൻററിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർ പങ്കെടുത്തു. പ്രോഗ്രാം ഒാഫിസർ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർ സെലിൻ ജോസഫ് സംസാരിച്ചു. അധ്യാപക പരിശീലകരായ എ.എസ്. മൻസൂർ, ആർ.എസ്. ബൈജുകുമാർ, അജികുമാർ, വി.ജി. ജീത, റിസോഴ്സ്പേഴ്സൺ ഷൈനി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.