മോഡൽ സ്കൂളിൽ പഠനോത്സവം

തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികൾ നിർമിച്ച വ ാട്ടർ റോക്കറ്റുകൾ വിക്ഷേപണം ചെയ്തായിരുന്നു പഠനോത്സവം ആഘോഷമാക്കിയത്. അഞ്ചാം ക്ലാസിലെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് കുട്ടികൾ റോക്കറ്റ് നിർമാണവും വിക്ഷേപണവും നടത്തിയത്. പഠനോത്സവം മോഡൽ സ്കൂളിലെ മുൻ അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശിവകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജി ആർ. പിള്ള അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു, മദർ പി.റ്റി.എ പ്രസിഡൻറ് സൗമ്യ നായർ, സീനിയർ അധ്യാപകരായ സതീഷ് കുമാർ , ഗോപകുമാർ ഉണ്ണിത്താൻ, അജിത്കുമാർ, നിർമലാദേവി എന്നിവർ സംസാരിച്ചു. photos: model school1, model school2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.