വിഴിഞ്ഞം: പൂവാറിൽ പഞ്ചായത്ത് കെട്ടിടത്തിെൻറ ഉദ്ഘാടനം കൊഴുപ്പിക്കാൻ പൊട്ടിച്ച പടക്കത്തിൽനിന്ന് സമീപത്തെ പ ുൽമേടുകളിലേക്കും തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വളപ്പിലേക്കും തീ പടർന്നത് പരിഭ്രാന്തി പരത്തി. സ്റ്റേഷൻ വളപ്പിൽ തൊണ്ടിയായി സൂക്ഷിച്ചിരുന്ന വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് ദുരന്തം ഒഴിവാക്കി. തീകെടുത്താൻ സഹായത്തിന് ഫയർഫോഴ്സിനെ വിളിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ട ഫയർഫോഴ്സ് യൂനിറ്റുകൾ സ്ഥലമറിയാതെ ഒരു മണിക്കൂറോളം വട്ടം കറങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പൂവാർ ഗ്രാമപഞ്ചായത്ത് നിർമിച്ച പുതിയ അനക്സ് കെട്ടിടത്തിെൻറ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ സ്വീകരിച്ചവേളയിൽ പൊട്ടിച്ച പടക്കത്തിൽനിന്നുള്ള തീയാണ് പടർന്നത്. ഫയർഫോഴ്സിൽ വിളിച്ച് സഹായം തേടിയെങ്കിലും പൊലീസ് സ്റ്റേഷെൻറ ഒരു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന പൂവാർ ഫയർസ്റ്റേഷന് പകരം സിറ്റിയിലെ കൺട്രോൾ റൂമിലാണ് സഹായ അഭ്യർഥന എത്തിയത്. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ബൈക്കിലെത്തുമ്പോഴേക്കും നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചിരുന്നു. ഫോട്ടോ thee pidutham1, thee pidutham2 തീ കെടുത്തുന്ന പൊലീസുകാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.