placed എംപാനലുകാരെ തിരിച്ചെടുക്കൽ: നിയമോപദേശം പ്രതികൂലമാണെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ഹൈകോടതി വിധിയെതുടര്‍ന്ന് പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ലഭിച്ച നിയമോപദേശം പ്രതികൂലമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോടതി പുറത്താക്കിയവരെ നേരായ മാർഗത്തില്‍ തിരിച്ചെടുക്കാനാകില്ല. അതിന് വളഞ്ഞവഴി തേടേണ്ടിവരും. തിരിച്ചെടുക്കല്‍ സംബന്ധിച്ച് എ.ജിയില്‍നിന്ന് ലഭിച്ച നിയമോപദേശം പ്രതികൂലമാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.