തിരുവനന്തപുരം: തുമ്പ വിക്രം സാരാഭായ് സ്പെയിസ് സെൻററിെൻറ ആഭിമുഖ്യത്തിൽ പ്രഥമ ഖര ഇന്ധനം മൃണാളിെൻറ സുവർണ ജൂബ ിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. 1969ൽ തദ്ദേശിയമായി ഇന്ധനം തയാറാക്കാൻ നിസ്തുല പങ്ക് വഹിച്ച 25 പേരടങ്ങുന്ന സംഘത്തെ ആദരിച്ചു. വി.എസ്.എസ്.സിയിൽ നടന്ന ചടങ്ങ് െഎ.എസ്.ആർ.ഒ ചെയർമാൻ ഡോ. ശിവൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. എൽ.പി.എസ്.സി ഡയറക്ടർ ഡോ. വി. നാരായണൻ പ്രഭാഷണം നടത്തി. വി.എസ്.എസ്.സി മുൻ അസോസിയേറ്റ് ഡയറക്ടർ രാജാറാം നാഗപ്പ, മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.എൻ. കൃഷ്ണമൂർത്തി, സുധ ഗൗരേക്കർ, വി.ജെ. വർക്കി, സീതാരാമ ശാസ്ത്രി അടക്കമുള്ളവർ അനുഭവങ്ങൾ വിവരിച്ചു. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.സി. ശർമ, ഉപാധ്യക്ഷൻ വി. ഇൗശ്വരൻ, എസ്. സുരാജ് എന്നിവർ സംസാരിച്ചു. ശാസ്ത്രജ്ഞരായ എസ്. രാമകൃഷ്ണൻ, പ്രഫ. എച്ച്.എസ്. മുകുന്ദ, ഡോ.ജി. സന്തോഷ്, വി. സുരേഷ്ബാബു, സൗമിത്കുമാർ ബിസ്വാൾ, ജി.എം. വിനീത് എന്നിവർ ഖര ഇന്ധനത്തിെൻറ വിവിധ വശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.