രാജ്യത്തെ സർവകലാശാലകളിൽ കേരളം ഇന്നും പിന്നിൽ -മന്ത്രി കെ.ടി. ജലീൽ

കഴക്കൂട്ടം: അടിസ്ഥാനസൗകര്യങ്ങളിലും മറ്റും കേരള സർവകലാശാല ഏറെ മുന്നിലാണെങ്കിലും രാജ്യത്തെ മറ്റ് സർവകലാശാലകളിൽനിന്ന് കേരള സർവകലാശാല ഇന്നും ഇരുപത്തഞ്ചാം സ്ഥാനത്താണുള്ളതെന്ന് മന്ത്രി കെ.ടി. ജലീൽ. കാര്യവട്ടം കാമ്പസിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസിനായി നിർമിച്ച ഒ.എൻ.വി മെമ്മോറിയൽ ബിൽഡിങ്ങി​െൻറയും സെൻട്രൽ ലബോറട്ടറിയായ ക്ലിഫി​െൻറ പുതിയ കെട്ടിടത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി കോഴ്സ് പൂർത്തീകരിക്കാനോ പരീക്ഷ നടത്താനോ സർട്ടിഫിക്കറ്റ് വിതരണം ന്നടത്താനോ കഴിയുന്നില്ല. ഒരു വർഷത്തെ കോഴ്സ് രണ്ടുവർഷം കഴിഞ്ഞാലും പൂർത്തിയാകാത്ത അവസ്ഥയാണുള്ളത്. ഇത് കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും ഉപരിപഠനത്തിന് ഇന്നും ഇതരസംസ്ഥാനത്തെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ പ്രഫ.വി.പി. മഹാദേവൻപിള്ള, സർവകലാശാല എൻജിനീയർ ശോഭ. കെ, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബു ജിൻ, ഡോ.ആർ. ലതാദേവി, ഡോ. എസ്. നജീബ്, ഡോ. ഷാജി.കെ, ഷിജുഖാൻ ജെ.എസ്, എം. ലെനിൽലാൽ, എം. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.