തിരുവനന്തപുരം: ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന ക മ്മിറ്റി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി 72 വർഷം കഴിഞ്ഞിട്ടും ഇന്നും കാടിെൻറ മക്കളുടെ സ്ഥിതി ദയനീയമാണ്. ഇതിന് മാറ്റംവരുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് യു.പി.എ സർക്കാർ 2005ൽ വനാവകാശ നിയമം കൊണ്ടുവന്നത്. ഇൗ നിയമത്തെയാണ് നരേന്ദ്ര മോദിയുടെ സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പേരൂർക്കട രവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന നേതാക്കളായ ഡി.എസ്. രാജ്, കെ. അനിരുദ്ധൻ, കെ.ബി. ബാബുരാജ്, പത്തനംതിട്ട ദിലീപ്, കാടാമ്പള്ളി രാമചന്ദ്രൻ, വി.ടി. സുരേന്ദ്രൻ, അരവിന്ദാക്ഷൻ, പ്രേം നവാസ്, കഴക്കൂട്ടം ദേവരാജൻ, അനിത എസ് (കൗൺസിലർ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.